ന്യൂഡല്‍ഹി: ഗൂഗിൾ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ. മുന്‍വര്‍ഷത്തേക്കാളും വരുമാനം കുറഞ്ഞതോടെയാണ് മുന്നറിയിപ്പുണ്ടായത്. കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിച്ച് ഉൽപ്പന്നങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സിഇഒയുടെ നിര്‍ദേശം. ഗൂഗിള്‍ അതിന്റെ ഉൽപ്പാദനക്ഷമത നഷ്ടപ്പെടുത്തിയെന്നും പ്രത്യേക യോഗത്തില്‍ സുന്ദര്‍ പിച്ചെ പറഞ്ഞു. 2022ന്റെ രണ്ടാംപാദം വരുമാനം പ്രതീക്ഷിച്ചതിലും മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന്റെ പിന്നാലെയാണ് അടിയന്തര യോഗം.
കഴിഞ്ഞവര്‍ഷത്തേക്കാള്‍ 13 ശതമാനം കുറവാണ് ഈ പാദത്തില്‍ ഗൂഗിളിനുണ്ടായത്. അടുത്ത മൂന്നുമാസത്തേക്കുള്ള ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തണം. ഈ വര്‍ഷം പുതിയ നിയമനങ്ങള്‍ നടത്തേണ്ടതില്ലെന്നും തീരുമാനിച്ചു. മറ്റ് വന്‍കിട കമ്പനികള്‍ ചെയ്തതുപോലെ കാര്യക്ഷമതയും തൊഴില്വിദഗ്ധതയും കണക്കിലെടുത്ത് ജീവനക്കാരെ പിരിച്ചുവിടാനും സാധ്യതയുണ്ട്.