ഗൂഗിളിന്റെ പെയ്‌മെന്റ്‌സ് ആപ്പായ ‘ടെസ് ‘ നെ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂയോര്‍ക്ക്: സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ഗൂഗിള്‍ പെയ്‌മെന്റ്‌സ് ആപ്പ് ഇന്ത്യയിലവതരിപ്പിച്ചു. ‘ടെസ്’ എന്ന പേരില്‍ പുറത്തിറക്കിയ ഈ ആപ്പില്‍ ഉപയോഗിച്ചിരിക്കുന്നത് ഓഡിയോ ക്യു.ആര്‍. എന്ന സാങ്കേതിക വിദ്യയാണ്.

ഇതിലൂടെ സ്മാര്‍ട്ട് ഫോണിലെ കാഷ് മോഡ് ഓപ്ഷനുപയോഗിച്ച് രണ്ടു ഫോണുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് എളുപ്പത്തില്‍ പണം കൈമാറാന്‍ സാധിക്കുന്നതാണ്.

ഇതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഫോണ്‍ നമ്പറോ നല്‍കേണ്ട ആവശ്യവും ഇല്ല. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) സംവിധാനത്തിലൂടെ ഇന്ത്യയിലെ 55 ബാങ്കുകളുമായി ചേര്‍ന്ന് ടെസ് പ്രവര്‍ത്തിക്കും.

കൂടാതെ മറ്റ് പെയ്‌മെന്റ് ആപ്പുകളുമായും ടെസിനെ ബന്ധിപ്പിക്കാവുന്നതാണ്. ആപ്പിലെ ‘ടെസ് ഷീല്‍ഡ്’ എന്ന സുരക്ഷാ സംവിധാനത്തിലൂടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നതുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ പ്രതിരോധിക്കാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അധികൃതര്‍ പറയുന്നു.

 

Top