വിപണിയില്‍ എത്തും മുന്‍പേ മോഡുലാര്‍ ഫോണ്‍ എന്ന സ്വപ്നം ഗൂഗിള്‍ ഉപേക്ഷിച്ചു.
പ്രോജക്ട് ആര്‍ക് എന്നാണ് ഈ പദ്ധതിക്ക് ഗൂഗിള്‍ നല്‍കിയിരുന്ന പേര്. ഗൂഗിള്‍ അഡ്വാന്‍സ് റിസര്‍ച്ച് തലവന്‍ റെഗീന ഡംഗന്‍ ആയിരുന്നു ഇതിന്റെ തലവന്‍.
തങ്ങളുടെ താല്‍പ്പര്യം അനുസരിച്ച് ഉപയോക്താവിന് ഫോണ്‍ പുനര്‍നിര്‍മ്മിക്കാം എന്നതാണ് മോഡുലാര്‍ ഫോണുകളുടെ പ്രത്യേകത.
എന്നാല്‍ ഇതുവരെ ബാറ്ററിയും ക്യാമറയുമാണ് ഇത്തരത്തില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലെ ഗവേഷണം എത്തിയിട്ടുള്ളൂ, അതിനാല്‍ തന്നെ ഗൂഗിളിന് ഈ പ്രോജക്ട് തുടരാന്‍ വലിയ താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
ഒപ്പം ഒരു മിതമായ വിലയില്‍ ഒരിക്കലും ഗൂഗിളിന് ഈ ഫോണ്‍ ഉപയോക്താവിന് എത്തിക്കാന്‍ സാധിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്.
കഴിഞ്ഞവര്‍ഷം പ്യൂട്ടോറിക്കയില്‍ നടത്തിയ ഇതിന്റെ ടെസ്റ്റ് പരാജയം ആയിരുന്നു. അതിനാല്‍ തന്നെ ഇതിന്റെ മാര്‍ക്കറ്റ് ടെസ്റ്റ് ഉപേക്ഷിച്ചിരുന്നു, ഇതിനെ തുടര്‍ന്നാണ് ഗൂഗിള്‍ പദ്ധതി ഉപേക്ഷിച്ചത് എന്നാണ് വാര്‍ത്ത.