സംഗീതസംവിധായകന്‍ ഗോപി സുന്ദറിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. ദിലീപ് നായകനാകുന്ന കമ്മാരസംഭവത്തിലെ ‘ഞാനോ രാവോ’ എന്ന ഗാനമാണ് കോപ്പിയടി വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മറാഠി ചിത്രം സൈറത്തിലെ ‘സൈറത്ത് സാലാ ജി’ എന്ന പാട്ടിന്റെ അതേ രീതിയാണ് കമ്മാരസംഭവത്തിലെ ഗാനത്തിനുമെന്നാണ് ആരോപണം.
ഹരിചരണും ദിവ്യ എസ് മേനോനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. ദിലീപും നമിത പ്രമോദുമാണ് ഗാനത്തിലുള്ളത്. 2016ലാണ് സൈറത്ത് പുറത്തിറങ്ങുന്നത്. 100 കോടി ക്ലബ്ബിലെത്തിയ ആദ്യ മറാഠി ചിത്രമാണ് സൈറത്ത്.
കോപ്പിയടി വിവാദത്തോട് ഗോപി സുന്ദര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനുമുന്‍പ് പലതവണ ഗോപി സുന്ദറിനെതിരെ സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.