ആദ്യ ദിവസം തന്നെ ഒന്നൊന്നര മണിക്കൂര്‍ വൈകി, എജ്ജാതി തുടക്കം; തണ്ണീര്‍മത്തനിലെ സ്‌റ്റെഫി പറയുന്നു

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഇപ്പോഴും വിജയക്കുതിപ്പോടെ ഓടിക്കൊണ്ടിരിക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ഥികളായ ഏതാനും പേരുടെ ജീവിതത്തിലെ കഥ പറയുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. കുമ്പളങ്ങിയിലൂടെ സിനിമയിലെത്തിയ മാത്യു, ഉദാഹരണം സുജാതയില്‍ മഞ്ജു വാരിയരുടെ മകളായി വന്ന അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഇവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും അരങ്ങേറുന്നു.

ചിത്രത്തില്‍ സ്റ്റെഫി എന്ന കഥാപാത്രമായി പ്രേക്ഷകരുടെ കൈയ്യടി നേടിയ താരമാണ് ഗോപിക രമേശ്. ഗോപികയുടെ ആദ്യ ചിത്രം കൂടിയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചിത്രത്തിലെ തന്റെ ആദ്യ രംഗം ഷൂട്ട് ചെയ്ത അനുഭവം വെളിപ്പെടുത്തുകയാണ് ഗോപിക. ഫെയ്‌സ്ബുക്കിലൂടെയാണ് ഗോപിക തന്റെ അനുഭവങ്ങള്‍ പറയുന്നത്.

ഗോപികയുടെ ഫേസ്ബുക്ക് പോസ്റ്റ്

ന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീന്‍…തുടക്കം തന്നെ ഞാന്‍ സീനാക്കി. കഥ ഞാന്‍ പറഞ്ഞ് തരാം…. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി… എല്ലാരും വിളിയോട് വിളി…എജ്ജാതി തുടക്കം അല്ലെ. ലേറ്റായാലും ഞാന്‍ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്…. വന്നപാടേ sinnop chettanm ജോണേട്ടനെത്തി വൈപ്‌സുമായിട്ട്…മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു.. കണ്ണെഴുതി വന്ന ഞാന്‍ പ്ലിംഗ്. എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാന്‍ വായിച്ചെടുത്തു… ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ….മുമ്പില്‍ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫര്‍ ജോമോണ്‍ ടി ജോണ്‍ …പിന്നെ എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു… സന്തോഷം വാനോളമായിരുന്നു…വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു…സോ ആ സീന്‍ നൈസായിട്ട് തന്നെ ചെയതു….ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങള്‍ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേള്‍ക്കുമ്പോഴും മനസ്സ് നിറയുന്നു. അന്ന് മാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും…

Top