ഗോരഖ്പൂര്‍ ശിശു മരണം ; ചിലര്‍ വസ്തുതകൾ വളച്ചൊടിച്ചെന്ന്‌ ആദ്യത്യനാഥ്

ലക്‌നൗ: ഗോരഖ്പൂരിൽ ശിശുക്കളുടെ മരണത്തിനിടയാക്കിയ സംഭവം തെറ്റായി ചിത്രീകരിക്കപ്പെട്ടതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ്.

ചില വ്യക്തികള്‍ സംഭവത്തിൽ വസ്തുതകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും, അവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

ശിശുമരണത്തെപ്പറ്റിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ് കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രജീവ് കുമാര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് 30 കുട്ടികളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. സതീഷ്, എഇഎസ് വാര്‍ഡ് ഇന്‍ചാര്‍ജ് ഡോ. കഫീല്‍ ഖാന്‍, ഓക്‌സിജന്‍ വിതരണക്കാരായ പുഷ്പ സെയില്‍സ് എന്നിവര്‍ക്കെതിരേ ക്രിമിനില്‍ നടപടി സ്വീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.

Top