യാങ്കോണ്‍: മ്യാന്‍മാര്‍ തീരക്കടലിനു സമീപം നാവികരില്ലാതെ അലഞ്ഞു തിരിഞ്ഞ് ഭീമന്‍ കപ്പല്‍. സാം രത്‌ലുങ്കി പിബി 1600 എന്ന കപ്പലാണ് അലഞ്ഞു നടക്കുന്നതായി കണ്ടെത്തിയിരിക്കുന്നതെന്ന് യാങ്കോണ്‍ പൊലീസ് അറിയിച്ചു.
യാങ്കോണ്‍ മേഖലയിലെ തുംഗ്വ ടൗണ്‍ഷിപ്പ് തീരത്തിനു സമീപമാണ് കപ്പല്‍ കണ്ടെത്തിയത്.
മത്സ്യത്തൊഴിലാളികളാണ് കടലിലൂടെ ഇത്തരത്തിലൊരു കപ്പല്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പൊലീസിന് വിവരം നല്‍കിയത്.
2001ല്‍ നിര്‍മിച്ചെന്നു കരുതപ്പെടുന്ന കപ്പലിന് 177 മീറ്റര്‍ നീളമുണ്ട്. ഇന്തോനേഷ്യന്‍ കപ്പലാണോയെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തില്‍ മ്യാന്‍മര്‍ നാവികസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.