ബംഗളൂരു : അജ്ഞാതന്റെ വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തതായി സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ്.
കണ്ണുകള്‍ ദാനം ചെയ്യണമെന്നത് അവളുടെ ആഗ്രഹമായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ ആഗ്രഹപ്രകാരം ബംഗ്ലൂരുവിലെ മിന്റോ ആശുപത്രിയ്ക്കാണ് കണ്ണുകള്‍ ദാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗ്ലൂരുവിലെ വീട്ടില്‍വെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്.
കൊലപാതകത്തില്‍ രാജ്യമെങ്ങും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേല്‍ക്കുന്നത്.കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
എന്നാല്‍ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഗൗരി ലങ്കേഷിനെ പിന്തുടരുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവ് ബസവനഗുഡി മുതല്‍ ഗൗരി ലങ്കേഷിനെ പിന്തുടരുന്നതായാണ് ദൃശ്യങ്ങളിലുള്ളത്.