തനിക്കും കുടുംബത്തിനും ഭീഷണി ഉണ്ടെന്ന് കാണിച്ച് ബിജെപി എംപി ഗൗതം ഗംഭീര്‍ ഡിസിപിക്ക് കത്ത് എഴുതി. തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ നല്‍കണമെന്ന് അദ്ദേഹം കത്തില്‍ പറഞ്ഞു.
ഈസ്റ്റ് ഡല്‍ഹിയിലെ ഷഹദാര ജില്ലയിലെ ഡിസിപിക്കാണ് അദ്ദേഹം കത്ത് എഴുതിയത്.
‘എനിക്കും എന്റെ കുടുംബത്തിനും ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് വധ ഭീഷണികള്‍ ലഭിക്കുന്നു. എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എന്റെ കുടുംബത്തിന് സുരക്ഷ ഉറപ്പുവരുണം’ എന്നാണ് കത്തില്‍ അദ്ദേഹം കുറിക്കുന്നത്.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് സുരക്ഷാ ഭീഷണി ഉയരുന്നത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും ഭീഷണി ഉയര്‍ന്നിരുന്നു