റേഷന്‍ സമരം തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം: റേഷന്‍ സമരം തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ്.

ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടര്‍ന്നാല്‍ എസ്മയും, അവശ്യവസ്തു സേവന നിയമവും നടപ്പാക്കാനാണ് നീക്കം.

സമരക്കാരില്‍ താല്‍ക്കാലിക ലൈസന്‍സുള്ളവരുടെ അനുമതിയും റദ്ദാക്കും, സമരം തുടര്‍ന്നാല്‍ റേഷന്‍ വിതരണത്തിന് ബദല്‍ നടപ്പാക്കുകയും ചെയ്യും.

വനിതാ സഹായ സംഘം, സപ്ലൈകോ, സഞ്ചരിക്കുന്ന മാവേലി സ്‌റ്റോര്‍ എന്നിവ ബദലാകുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഭക്ഷ്യഭദ്രതാ നിയമം കൃത്യമായി നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ സമരം നടത്തുന്നത്.

ഒരു റേഷന്‍ കടകള്‍ പോലും തുറക്കില്ലെന്നും സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകള്‍ അടച്ചിടുമെന്നും സംസ്ഥാനത്തെ റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചിരുന്നു.

ഏപ്രില്‍ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നായിരുന്നു ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം നിയമം ആവിഷ്‌കരിക്കുന്നത്. 2014 ജനുവരിക്കുളളില്‍ നിയമം നടപ്പിലാക്കണമെന്നായിരുന്നു സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്രത്തിന്റെ ആദ്യ നിര്‍ദേശം.

2015ല്‍ ഒഡീഷ നടപ്പിലാക്കി പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. എന്നാല്‍ കേരളവും തമിഴ്‌നാടും ഇതുവരെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിട്ടില്ല.

Top