ഡല്‍ഹി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ യെദിയൂരപ്പയെ ഗവര്‍ണര്‍ ക്ഷണിച്ച നടപടിക്കെതിരെ നിയമ നടപടിക്കാരുങ്ങി കോണ്‍ഗ്രസ്.
ഗവര്‍ണറുടെ ഈ നടപടി അസ്വഭാവികമാണെന്ന് മുന്‍കേന്ദ്ര മന്ത്രി ചിദംബരം ആരോപിച്ചു. ബിജെപിയേക്കാള്‍ ഭൂരിപക്ഷമുള്ളതുകൊണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ സഖ്യത്തിനനുകൂലമായ തീരുമാനം കൈക്കൊള്ളുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതായത്.
ബിജെപിക്ക് അനുകൂലമായ കര്‍ണാടക ഗവര്‍ണറുടെ നീക്കവും, കോണ്‍ഗ്രസ് ജെഡിഎസ് അംഗങ്ങളെ കാണാന്‍ ഗവര്‍ണര്‍ വൈകിയതും ദുരൂഹത ഉയര്‍ത്തുന്നുവെന്ന് ചിദംബരം പ്രസ്താവിച്ചു. ഭരണ തലപ്പത്തിരിക്കുന്നയാള്‍ ഭരണഘടനാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.