മോന്‍സന്‍ കേസില്‍ കോടതി പരിധിവിടുന്നു, ഇഡി അമിതാവേശം കാട്ടുന്നുവെന്നും സര്‍ക്കാര്‍

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ കേസില്‍ ഇഡിക്കും ഹൈക്കോടതിക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍. ഇഡിയെ കക്ഷി ചേര്‍ക്കാനുള്ള നീക്കം ശരിയല്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. കോടതിക്കു പുറത്തുള്ള കാര്യങ്ങളിലും കോടതി ഇടപെടുന്നുവെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

കേസില്‍ ഇഡി അന്വേഷണത്തെയും സര്‍ക്കാര്‍ എതിര്‍ത്തു. ഇഡി അമിതാവേശം കാട്ടുന്നുവെന്നും, ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാണ്. മറ്റ് ഏജന്‍സികള്‍ ആവശ്യമില്ല. സിബിഐ അന്വേഷണം വേണമെന്ന ഇഡി നിര്‍ദേശം അനാവശ്യമാണെന്നും പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Top