തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിലുണ്ടായ നഷ്ടം സമരക്കാരിൽ നിന്നും ഈടാക്കുമെന്ന് സർക്കാർ. ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കും. പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് സർക്കാർ അറിയിച്ചു. നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തിന്റെ വികസനത്തിന് പ്രധാനമായ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പാക്കുമ്പോൾ അവയെ തകർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
വിഴിഞ്ഞം മേഖലയിൽ കലാപം സൃഷ്ടിക്കാൻ ചില ഗൂഢശക്തികൾ ശ്രമിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോരമേഖലയിൽ സംഘർഷം സൃഷ്ടിക്കാനാണ് നീക്കം. ജനങ്ങൾക്കിടയിലുള്ള സൗഹാർദം ഇല്ലാതാക്കാൻ പുറപ്പെട്ട ശക്തികളാണ് കലാപം ലക്ഷ്യമിട്ട് അക്രമങ്ങളിൽ ഏർപ്പെടുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണം ഇതിന്റെ ഭാഗമാണ്.