ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഇന്ധന വില അടിക്കടി വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തില്‍ വിലവര്‍ധിപ്പിക്കുന്നതു തല്‍ക്കാലത്തേക്കു നിര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ വമ്പന്‍ കമ്പനികള്‍ക്കെല്ലാം കേന്ദ്രസര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശം കൈമാറിയിട്ടുണ്ട്. പെട്രോള്‍വില 80 രൂപയോട് അടുക്കുകയും ഡീസല്‍ വില പെട്രോള്‍ വിലയ്ക്കു സമാനമായി വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇന്ധനവില നിയന്ത്രിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം.

Top