ന്യൂഡല്‍ഹി: വിമാനനിരക്കിനെക്കാള്‍ ഇന്ത്യയില്‍ ഓട്ടോറിക്ഷയുടെ യാത്രാനിരക്ക് കൂടുതലാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ.
ഓട്ടോ റിക്ഷയുടെ നിരക്കിനു താഴെയാണ് ഇപ്പോള്‍ വിമാനിരക്കെന്നും രണ്ടു പേര്‍ ഒരു ഓട്ടോയില്‍ പത്തു രൂപയ്ക്കു യാത്ര ചെയ്താല്‍ അഞ്ചു രൂപ ഒരു കിലോമീറ്ററിനു ചെലവാകുമെന്നും എന്നാല്‍ വിമാനനിരക്ക് നോക്കുകയാണെങ്കില്‍ കിലോമീറ്ററിനു വെറും നാലു രൂപ മാത്രമാണു ചെലവു വരുന്നതെന്നും മന്ത്രി പറഞ്ഞു.
കുറഞ്ഞ ദൂരത്തിലുള്ള യാത്രകള്‍ക്ക് വേണ്ടി വിമാനങ്ങള്‍ ഉപയോഗിക്കണമെന്നല്ല താന്‍ ആവശ്യപ്പെട്ടതെന്നും മറ്റു ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് വിമാനത്തിനുള്ള കുറഞ്ഞ നിരക്ക് ചൂണ്ടിക്കാണിക്കുക മാത്രമാണു ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.