തിരുവനന്തപുരം: ഡിജിപി ഓഫീസിലെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ടിപി സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.
രഹസ്യാന്വേഷണ വിഭാഗമായ ടി ബ്രാഞ്ചില്‍ നിന്ന് ഡിജിപി സെന്‍കുമാര്‍ സ്ഥലം മാറ്റിയ ജൂനിയര്‍ സൂപ്രണ്ട് വിഎന്‍ കുമാരി ബീന ഡിജിപി ഓഫീസില്‍ തുടരും.
തന്നെ അന്യായമായി സ്ഥലം മാറ്റിയെന്ന് ചൂണ്ടിക്കാട്ടി അഭ്യന്തരസെക്രട്ടറിക്ക് കഴിഞ്ഞദിവസം ജീവനക്കാരി
പരാതി നല്‍കിയിരുന്നു.
വിവരാവകാശനിയമത്തിന് പുറത്ത് നില്‍ക്കുന്ന സേനാവിഭാഗമാണ് ടി ബ്രാഞ്ച്. ഇവിടെ നിന്ന് അപ്രധാനമായ യു ബ്രാഞ്ചിലേക്കായിരുന്നു കുമാരി ബീനയെ സെന്‍കുമാര്‍ മാറ്റിയത്.