തിരുവനന്തപുരം: മദ്യവില്‍പ്പനയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ ഒരുങ്ങുന്നു. രാഷ്ട്രീയ സമവായത്തിലുടെ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മറികടക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
മദ്യവില്‍പനയിലെ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
മദ്യ ശാലകള്‍ക്കു എന്‍ഒസി നല്‍ക്കുവാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരത്തില്‍ മാറ്റം വരുത്തുവാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടിയതോടെ സര്‍ക്കാരിന്റെ വരുമാനത്തില്‍ 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.