തൃശൂര്‍: ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്ന അഴിമതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അഴിമതിയെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അറിവുണ്ടായിരുന്നുവെന്നാണ് കെ സുരേന്ദ്രന്റെ ആരോപണം.
അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും സിപിഎം പ്രതികരിക്കാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു. ‘മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തുന്ന അഴിമതിയാണ്. തട്ടിപ്പിന്റെ സൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ട്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ അപാകതയുണ്ട്.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്ള സ്ഥലത്താണ് കെട്ടിടം പണിയുന്നത്. റെഡ്ക്രസന്റിന് നല്‍കിയ തുകയുടെ പകുതി പോലും ചിലവഴിച്ചിട്ടില്ല. കരാര്‍ ഒദ്യോഗികമായി പുറത്ത് വിടാത്തതും മുഖ്യമന്ത്രി അന്വേഷണത്തിന് തയ്യാറാകാത്തതുമെല്ലാം ഇതിന്റെ വിവരങ്ങള്‍ പറത്ത് വരുമെന്ന് ഭയന്നാണ്. ഫ്‌ലാറ്റിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി വിവരങ്ങള്‍ പുറത്ത് വന്നിട്ടും ഇക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോ സിപിഎം പ്രതികരിക്കാത്തതെന്ത് കൊണ്ടാണെന്നും സുരേന്ദ്രന്‍ ചോദിച്ചു’.