ശ്രീനഗറിലും കശ്മീര്‍ താഴ്‌വരയിലും സര്‍ക്കാര്‍ നിയന്ത്രണം

ശ്രീനഗര്‍: സൈന്യത്തിന്റെ വെടിവയ്പില്‍ കശ്മീരില്‍ രണ്ട് യുവാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിലും കശ്മീര്‍ താഴ്‌വരയിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

യുവാക്കളുടെ മരണത്തെതുടര്‍ന്ന് വിഘടനവാദികള്‍ കശ്മീരില്‍ താഴ്‌വരയില്‍ കടകള്‍ അടച്ച് പ്രതിഷേധ സമരം നടത്തുവാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്‌.

പ്രതിഷേധത്തിന് സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും കശ്മീരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സൈന്യത്തിന്റെ വെടിവയ്പില്‍ വ്യാഴാഴ്ച ശ്രീനഗറിലും വെള്ളിയാഴ്ച അര്‍വാനിയിലുമാണ് യുവാക്കള്‍ മരിച്ചത്.

Top