പദ്ധതി ഫലം കണ്ടില്ല: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കുന്നു

തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. പദ്ധതി ഫലം കണ്ടില്ലെന്ന ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

2007ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ടൂറിസം വകുപ്പും വാണിജ്യ-വ്യവസായ വകുപ്പും സമന്വയിച്ചായിരുന്നു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പദ്ധതി വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിച്ചില്ലെന്നും വിനോദസഞ്ചാര മേഖലയ്ക്ക് പ്രയോജനം ചെയ്തില്ലെന്നുമുള്ള ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Top