ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം തിരുത്തണം; വി.ഡി. സതീശന്‍

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് വി.ഡി സതീശന്‍. പൊതുപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍വര്‍ഷങ്ങളിലെ പോലെ ഗ്രേസ്മാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് ഇന്ന് കത്ത് നല്‍കി.

വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ തീരുമാനം നിരവധി വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന് പ്രതിരക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ഈ അദ്ധ്യയന വര്‍ഷത്തില്‍ എന്‍.എസ്.എസ്., എന്‍.സി.സി., സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ ക്യാമ്പുകളില്‍ പങ്കെടുത്തവരാണ്. ഈ വിദ്യാര്‍ത്ഥികള്‍ ലോക്ഡൗണ്‍ കാലത്ത് സജീവമായി സാമൂഹ്യസേവനങ്ങള്‍ ചെയ്യുന്നവര്‍ കൂടിയാണ്.അവരുടെ സേവന താല്‍പ്പര്യങ്ങളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Top