‘വിജയാ കടക്കു പുറത്ത്’; നോട്ടീസ് വിതരണം ചെയ്ത ഡെപ്യൂട്ടി സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് സെക്രട്ടേറിയറ്റില്‍ നോട്ടിസ് വിതരണം ചെയ്ത ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കേരള ലോ സെക്രട്ടറിയേറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.എസ്.മോഹനചന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തിരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ‘ജനം പറയുന്നു വിജയാ കടക്കു പുറത്ത്’ എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മോഹനചന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ നോട്ടിസ് വിതരണം ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയാണ് പരാതി നല്‍കിയത്.

നിലവില്‍ നിയമ വകുപ്പില്‍ ഡപ്യൂട്ടി സെക്രട്ടറിയാണു കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവായ മോഹനചന്ദ്രന്‍.

Top