ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളത്; സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി

high-court

കൊച്ചി: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കുന്ന സര്‍ക്കാരിന്റെ സാലറി ചലഞ്ചിനെതിരെ ഹൈക്കോടതി.

ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നിര്‍ബന്ധിത സ്വഭാവമുള്ളതാണെന്ന് ഹൈക്കോടതി പറഞ്ഞു. പണം നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും സാലറി ചലഞ്ചിന് സമ്മതം അറിയിക്കുന്നവരുടെ വിവരങ്ങള്‍ മാത്രം പരസ്യപ്പെടുത്തിയാല്‍ പോരെയെന്നും വിയോജിക്കുന്നവരുടെ വിവരങ്ങള്‍ പരസ്യമാക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു.

മുഖ്യമന്ത്രിയുടെ അപേക്ഷ മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളതെന്നും ആരുടെയും പക്കല്‍ നിന്ന് നിര്‍ബന്ധിത പിരിവ് ഇല്ലെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.

Top