government employees office, house raide in utterpradesh

നോയിഡ: ഉത്തര്‍പ്രദേശില്‍ വ്യാപക റെയ്ഡ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്താനായിട്ടാണ് റെയ്ഡ് നടത്തിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം, സ്വര്‍ണം, ആഡംബര വസ്തുവകകള്‍, വാഹനങ്ങള്‍, ഫ്ളാറ്റുകള്‍ എന്നിവയുടെ രേഖകള്‍ റെയ്ഡില്‍ പിടിച്ചെടുത്തു. കാണ്‍പൂരിലെ അഡീഷണല്‍ സെയില്‍ ടാക്സ് കമ്മീഷണറായ കേശവ് ലാലിന്റെ നോയിഡയിലെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 10 കോടി രൂപയുടെ നോട്ടുകളും 10 കിലോ സ്വര്‍ണവുമാണ്. ഒരു മുന്‍ സര്‍ക്കാര്‍ ഉന്നതന്റെ നാല് വെളിപ്പെടുത്താത്ത സ്ഥലങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. 20 കോടിയുടെ അനധികൃത സമ്പാദ്യമാണ് നിലവില്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന ഉത്തര്‍പ്രദേശ് രാജ്കിയ നിര്‍മാണ്‍ നിഗം ജനറല്‍ മാനേജരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാകട്ടെ 15 എല്‍.ഇ.ഡി ടീവികള്‍, ആഡംബര വാഹനങ്ങളായ റേഞ്ച് റോവര്‍, ഓഡി, ബിഎംഡബ്ല്യു എന്നിവയാണ്. കൂടാതെ ഇയാളുടെ ഉടമസ്ഥതയിലുള്ള അനധികൃതമായി നിര്‍മിച്ച ഫാം ഹൗസും കണ്ടുകെട്ടിയിട്ടുണ്ട്.

ഫാക്ടറിക്കായി കണ്ടെത്തിയ സ്ഥലം കൈയ്യേറി നിര്‍മിച്ച ഫാം ഹൗസാണിതെന്ന് കണ്ടത്തിയിട്ടുണ്ട്. സ്വിമ്മിങ് പൂളും അത്യാധുനിക ജിമ്മും അടങ്ങിയതാണ് ഫാം ഹൗസ്. ഇതുകൂടാതെ മറ്റ് നഗരങ്ങളില്‍ ഇയാള്‍ക്കുള്ള അനധികൃത സമ്പാദ്യങ്ങളും ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടി.

മറ്റൊരു റെയ്ഡില്‍ കുടുങ്ങിയത് തദ്ദേശ സ്ഥാപനത്തിന്റെ ചെയര്‍മാനാണ്. ഇയാളില്‍ നിന്ന് കണക്കില്‍ പെടാത്ത 10 കോടിയാണ് പിടിച്ചെടുത്ത്. ഇയാള്‍ക്ക് രണ്ട് പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സി എന്നിവയുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിക്കുന്ന തുക വകമാറ്റി സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാതായും കണ്ടെത്തിയിട്ടുണ്ട്. സ്വന്തം ഭാര്യയുടെ പേരില്‍ കള്ളപ്പണമുപയോഗിച്ച് രണ്ടുകോടിയുടെ ഭൂമി വാങ്ങിയതിനാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ കുടുങ്ങിയത്.

Top