Government employees strike

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണവും സിവില്‍ സര്‍വീസിന്റെ സംരക്ഷണവും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്ന് പണിമുടക്കില്‍. തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിലോമകരമായ ശുപാര്‍ശകള്‍ തള്ളി ശമ്പളപരിഷ്‌കരണം ഉടന്‍ നടപ്പാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ് പണിമുടക്ക്.

അഞ്ചുവര്‍ഷതത്വം അംഗീകരിച്ച് 2014 ജൂലൈ ഒന്നുമുതല്‍ ശമ്പളപരിഷ്‌കരണം നടപ്പാക്കേണ്ടതാണ്. 18 മാസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

പണിമുടക്കില്‍ ജീവനക്കാരും അധ്യാപകരും ഒന്നടങ്കം അണിചേരണമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്‌ളോയീസ് ആന്‍ഡ് ടീച്ചേഴ്‌സ് ജനറല്‍ കണ്‍വീനര്‍ പി എച്ച് എം ഇസ്മയിലും അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനര്‍ എസ് വിജയകുമാരന്‍ നായരും അഭ്യര്‍ഥിച്ചു.

അതേസമയം, പണിമുടക്കുന്നവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. യുഡിഎഫ് അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. അനാവശ്യ സമരം തള്ളിക്കളയണമെന്ന് യുഡിഎഫ് അനുകൂല സംഘടനകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

Top