വിദേശത്തു നിന്നും വരുന്നവരുടെ ക്വാറന്റൈകാലാവധി 14 ദിവസമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസി മലയാളികള്‍ക്കുള്ള ക്വാറന്റൈന്‍ കാലയളവ് 14 ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെ ഇത് 28 ദിവസമായിരുന്നു. പ്രവാസികള്‍ക്ക് വലിയ ആശ്വാസം പകരുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വര്‍ഷത്തില്‍ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും.

അതിനാല്‍ തന്നെ നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകള്‍ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു. മുറവിളികള്‍ ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഭേദഗതി വരുത്തിയത്.

Top