ന്യൂഡല്‍ഹി: ഒക്ടോബര്‍ 15 മുതല്‍ പുറത്തിറക്കുന്ന ഗോള്‍ഡ് ബോണ്ടിന്റെ വില നിശ്ചയിച്ചു. ഒരു ഗ്രാമിന് തുല്യമായ ഒരുയൂണിറ്റിന്റെ വില 3,146 രൂപയാണ്. 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ എല്ലാ മാസവും ബോണ്ട് പുറത്തിറക്കും. ബാങ്കുകള്‍, സ്റ്റോക്ക് ഹോള്‍ഡിങ് കോര്‍പ്പറേഷന്‍, തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകള്‍, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവ വഴി ഗോള്‍ഡ് ബോണ്ടില്‍ നിക്ഷേപിക്കാം.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ഡിജിറ്റലായി പണമടയക്കുന്നവര്‍ക്ക് വിലയില്‍ 50 രൂപയുടെ കിഴിവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തശേഷമാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 3,096 രൂപയാണ് നല്‍കേണ്ടിവരിക.