സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: ഫ്‌ലക്‌സ് ബോര്‍ഡുകള്‍ മാറ്റാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രംഗത്ത്. സര്‍ക്കാര്‍ തന്നെ ഫ്‌ലക്‌സ് നിരോധനം അട്ടിമറിക്കുകയാണെന്നും നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തേണ്ടതായി വരുമെന്നും കോടതി താക്കീത് നല്‍കി.കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല.

ഹര്‍ത്താലുകളോടനുബന്ധിച്ച് ഫ്‌ലക്‌സുകള്‍ കത്തിക്കുന്ന പ്രവണതയും കൂടിവരികയാണ്. ഇത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും നിയമലംഘനം തുടര്‍ന്നാല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കും എതിരായി കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.

Top