ആദിവാസി ക്ഷേമത്തിനായി മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിച്ചുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

kerala-high-court

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി ക്ഷേമത്തിനായി വിവിധ വകുപ്പുകളുടെ ഏകീകരണത്തിന് മുഴുവന്‍ സമയ ഉദ്യോഗസ്ഥനെ നിയമിച്ചുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി വിശദമായ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. ഹര്‍ജി അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Top