തിരുവനന്തപുരം: സംസ്ഥാനത്ത് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം വില്‍പ്പന നടത്തുന്നതിനെതിരെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. സംസ്ഥാനത്തിന് പുറത്തുനിന്നും വരുന്ന മത്സ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പാലക്കാട്ട് നാല് ടണ്‍ ചെമ്മീനില്‍ ഫോര്‍മലിന്‍ കലര്‍ത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ വിഭാഗം മത്സ്യവും വാഹനവും പിടിച്ചെടുത്തിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
പാലക്കാടിന് പുറമെ തിരുവനന്തപുരം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസം ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തിരുന്നു.