ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചത്: ഗവര്‍ണര്‍

തിരുവനന്തപുരം: ഗാന്ധിയും നെഹ്‌റുവും നല്‍കിയ വാഗ്ദാനമാണ് ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നതെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു പൗരത്വം. ഈ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

1985ലും 2003ലും ആണ് പൗരത്വ നിയമത്തിന് അടിസ്ഥാനമിട്ടതെന്നും സര്‍ക്കാര്‍ അതിന് നിയമപരമായ രൂപം നല്‍കുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.പാകിസ്താന്‍ ഇസ്ലാമിക രാജ്യമായാണ് രൂപംകൊണ്ടത്. അതുകൊണ്ട് അവിടെ മുസ്ലീങ്ങള്‍ മതപരമായി പീഡനം നേരിടുന്നുണ്ടോയെന്നും ഗവര്‍ണര്‍ ചോദിച്ചു

പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമാണ് മുസ്ലീങ്ങള്‍ വന്നതെന്ന് ഞങ്ങള്‍ സമ്മതിക്കുന്നു, പക്ഷേ അവര്‍ ഉപദ്രവിക്കപ്പെട്ടതുകൊണ്ടല്ല, മറിച്ച് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങള്‍ തേടി വന്നവരാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

 

Top