തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ കൊന്നതില്‍ സര്‍ക്കാരിനു പങ്കില്ലെന്നു മന്ത്രി ജി. സുധാകരന്‍.
മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കില്ല വെടിവെയ്പ്പ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വസ്തുത പുറത്തുവരും. മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും സുധാകരന്‍ പറഞ്ഞു.
രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട നിലമ്പൂര്‍ വനത്തിലെ ഏറ്റുമുട്ടലിനെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ്കലക്ടര്‍ക്കാണ് അന്വേഷണച്ചുമതല.
ഇതിനുപുറമെ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കും. ക്രൈംബ്രാഞ്ച് എറണാകുളം എസ്.പി ശശിധരനാണ് അന്വേഷണം നടത്തുക.
അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ആവശ്യത്തില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്