ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന് മുമ്പുണ്ടായിരുന്ന 72.5 ശതമാനം വിമാന സര്‍വീസുകളും പുനഃരാരംഭിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിമാനകമ്പനികള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. ഇതുവരെ കോവിഡിന് മുമ്പുണ്ടായിരുന്ന 65 ശതമാനം സര്‍വീസുകള്‍ മാത്രമാണ് കമ്പനികള്‍ നടത്തിയിരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
കഴിഞ്ഞ മേയ് 25നാണ് കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണിന് ശേഷം ആഭ്യന്തര വിമാനങ്ങളുടെ സര്‍വീസ് തുടങ്ങിയത്. അന്ന് 33 ശതമാനം വിമാനസര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. പിന്നീട് 80 ശതമാനം സര്‍വീസുകള്‍ കമ്പനികള്‍ പുനഃരാരംഭിച്ചിരുന്നു. എന്നാല്‍, കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് കമ്ബനികള്‍ സര്‍വീസ് വീണ്ടും വെട്ടിച്ചുരുക്കിയത്.