കോഴിക്കോട്: നിപ രോഗബാധയുടെ പേര് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍, രോഗികളുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് യാത്ര നിഷേധിച്ചാല്‍ ബസ് ജീവനക്കാര്‍ക്കും, ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പെര്‍മിറ്റ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് ആര്‍.ടി.ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇതിനിടെ നിപ വൈറസ് പ്രതിരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി ശനിയാഴ്ചയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അധ്യക്ഷതയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ യോഗം ചേര്‍ന്നു. അവശ്യഘട്ടങ്ങളില്‍ മാത്രം രോഗികളെ അഡ്മിറ്റ് ചെയ്താല്‍ മതിയെന്നും അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് തിരക്ക് ഒഴിവാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.