കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം ; നീനുവിന്റെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കും

KEVINS-DEATH

തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് വീട് വെക്കാന്‍ സര്‍ക്കാര്‍ സഹായം. വാടക വീട്ടില്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ക്ക് വീടുവയ്ക്കുന്നതിന് 10 ലക്ഷം രൂപ നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം. കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചെലവ് ഏറ്റെടുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Top