സര്‍ക്കാര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തുന്നു; ജെ.പി നദ്ദ

കൊല്ലം: സംസ്ഥാന സര്‍ക്കാര്‍ കേരളക്കിന്റെ വികസനം തടസ്സപ്പെടുത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ദേശീയ പാതാ വികസനമടക്കം കേന്ദ്ര പദ്ധതികള്‍ക്ക് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം സാധ്യമായതും ലിബിയയില്‍ നിന്നുള്ള നഴ്‌സുമാരുടെ മോചനം സാധ്യമായതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടാണ്. എല്‍ഡിഎഫ് അയ്യപ്പ വിശ്വാസികളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. യുഡിഎഫ് അത് നോക്കി നിന്നു. ബിജെപി മാത്രമാണ് ഭക്തര്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും ജെ പി നദ്ദ പറഞ്ഞു.

 

Top