തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യഇറക്കുമതി നിയന്ത്രിക്കാന്‍ പുതിയ ഉത്തരവിറക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.
സംസ്ഥാനത്ത് പിടിക്കുന്ന മത്സ്യം ഇവിടെതന്നെ വില്‍ക്കാനുള്ള സൗകര്യമൊരുക്കുമെന്നും ഇതിനായി മത്സ്യഫെഡിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യതൊഴിലാളികള്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തും. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഗുണമേന്‍മയില്ലാത്ത മത്സ്യമെത്തിച്ചാല്‍ നടപടിയെടുക്കും. ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ആലോചിച്ചുവരികയാണ്. അധികം വൈകാതെ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.