കൊച്ചി: സംസ്ഥാനത്ത് പ്രളയശേഷമുണ്ടായ സംഭവവികാസങ്ങളുടെ വിവരശേഖരണത്തിന് ഉദ്യോഗസ്ഥര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തുന്നു. സംസ്ഥാന ഐ.ടി മിഷന്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ‘ഉഷാഹിതി’ പ്ലാറ്റ്‌ഫോമിലാണ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നത്.
ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുന്നതിനായി നിരവധി വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഉഷാഹിതി അധിഷ്ടിത ആപ്പ് നിര്‍മ്മിക്കാല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2010ല്‍ ഹെയ്തി ഭൂകമ്പ കാലത്ത് വിജയകരമായി ഉപയോഗിച്ച ‘ഉഷാഹിതി’ പിന്നീട് നിരവധി പ്രകൃതിക്ഷോഭങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.
എസ്എംഎസ്, ഇമെയില്‍, ട്വിറ്റര്‍, വെബ്‌സൈറ്റ് എന്നിവ വഴിയാണ് വിവരശേഖരണം നടത്തുന്നത്. ഏറ്റവും എളുപ്പത്തില്‍ കൃത്യമായി സമയനഷ്ടമില്ലാതെ ആപ്പ് വഴി വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിക്കാനാകും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഓഫ് ലൈനായി മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ ഉപയോഗിച്ചും ഉഷാഹിതി വഴി വിവരങ്ങള്‍ ശേഖരിക്കാനാക്കും. സംസ്ഥാനത്തിനാവശ്യമായ രീതിയില്‍ ആപ്പ് തയ്യാറാക്കാനുള്ള നടപടി സംസ്ഥാന ഐടി മിഷന്‍ ആരംഭിച്ചു.