സ്വകാര്യ ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍

busstrike

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് സമരം നേരിടാന്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍. സ്വകാര്യ ബസ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദേശം നല്‍കി. കാരണം ബോധിപ്പിക്കാത്ത ബസുടമകളുടെ പെര്‍മിറ്റ് റദ്ദാക്കുവാനും നിര്‍ദേശമുണ്ട്.

ഇതിനിടെ എസ്മ നിയമം പ്രയോഗിച്ച് സമരം നടത്തുന്ന ബസുകള്‍ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. ജനങ്ങളെ ദുരിതത്തിലാക്കുന്ന സമരം നിയമവിരുദ്ധമാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Top