കോട്ടയം: ഓണം പൊന്നോണം ആക്കാനുള്ള പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പട്ടിണി വരുന്നു എന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നത്. മലയാളി നല്ല രീതിയില്‍ ഓണമുണ്ണും എന്നത് ഈ സര്‍ക്കാറിന്റെ ഗ്യാരണ്ടിയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ഈ തിരഞ്ഞെടുപ്പില്‍ വിലയിരുത്തുന്നതില്‍ പ്രയാസം ഇല്ല. കേന്ദ്രം സംസ്ഥാനത്തിനുമേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ അവസ്ഥയാണ്. ഇതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്ത് തന്നെ മുന്നോട്ട് പോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. പുതുപ്പള്ളി നിയോജക മണ്ഡലം എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. വി. ഗോവിന്ദന്‍.