തിരുവനന്തപുരം: ഐഎസ്എല്‍ ഫുട്ബോള്‍ ലീഗില്‍ കേരളത്തിന്റെ ടീമായ ബ്ലാസ്റ്റേഴ്സിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ മലയാളികള്‍ നെഞ്ചിലേറ്റിയ സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി.
ഇന്ത്യന്‍ ഫുട്ബോള്‍ താരമെന്ന നിലയില്‍ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പില്‍ അസിസ്റ്റന്റായി സൂപ്പര്‍ ന്യൂമററി തസ്തികയില്‍ നിയമനം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ചെറുപ്പകാലം മുതല്‍ ഫുട്ബോള്‍ കളി നെഞ്ചിലേറ്റിയ വിനീത് കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ അഞ്ചു വര്‍ഷം തുടര്‍ച്ചയായി കണ്ണൂര്‍ സര്‍വകലാശാലയുടെ ജേഴ്സിയണിഞ്ഞിരുന്നു.
ശേഷം, അണ്ടര്‍ 21 കേരള ടീമിലും അംഗമായി.
ചെന്നൈ കസ്റ്റംസ്, കെ.എസ്.ഇ.ബി, വിവ കേരള ടീമുകള്‍ക്കു വേണ്ടിയും വിനീത് ബൂട്ടണിഞ്ഞു.
ഐ.ലീഗ് മത്സരത്തിനു ശേഷമാണ് ഈ സൂപ്പര്‍ താരം ദേശീയ ടീമിലേക്കെത്തിയത്.
എന്നിരുന്നാലും, ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പോരാളി എന്ന നിലയിലാണ് സി.കെ വിനീതിനെ മലയാളികള്‍ ആരാധിച്ചു തുടങ്ങിയത്.