Government Looks To Rein In Prices Of Pulses Through Imports

ന്യൂഡല്‍ഹി: വിലക്കയറ്റം തടയുന്നതിന് 6.5 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

പയര്‍, പരിപ്പ് വര്‍ഗങ്ങളുടെ വില കുതിച്ചുകയറാന്‍ തുടങ്ങിയതിനെതുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തിരയോഗത്തിലാണ് തീരുമാനം.

നാലു ലക്ഷം ടണ്‍ പരിപ്പ്, രണ്ടു ലക്ഷം ടണ്‍ പയര്‍, ഇരുപതിനായിരം ടണ്‍ ഉഴുന്ന് എന്നിവയാണ് ഉടനെ ഇറക്കുമതി ചെയ്യുക.

ആഫ്രിക്കന്‍ രാജ്യമായ മൊസമ്പിക്കില്‍ പാടം പാട്ടത്തിനെടുത്ത് പയര്‍പരിപ്പു വര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

പയര്‍ വര്‍ഗങ്ങളുടെ വില കിലോഗ്രാമിന് 120 രൂപയില്‍ കൂടുതലാകാതിരിക്കാനുള്ള നടപടികളെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ പൂഴ്ത്തി വയ്പ് തടയാന്‍ ജാഗ്രത പുലര്‍ത്താനും തുറമുഖമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനാവശ്യമായ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനംചെയ്തു.

Top