ഇന്ത്യന്‍ അതിര്‍ത്തിയിലെ മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ പുനസ്ഥാപിച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യന്‍ അതിര്‍ത്തിയിലെ മൊബൈല്‍ നെറ്റ് വര്‍ക്ക് സേവനങ്ങള്‍ പുനസ്ഥാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍. ഇന്ത്യയിലെ പൗരത്വഭേദഗതി നിയമത്തിന് പിന്നാലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരുന്നത്.

പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ഒരു കിലോമീറ്റര്‍ പരിധിയിലെ മൊബൈല്‍ സേവനങ്ങളായിരുന്നു നിര്‍ത്തിവച്ചിരുന്നത്. ഇന്ത്യയും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്ന 32 ജില്ലകളിലെ 10 ദശലക്ഷം ഉപയോക്താക്കളെ ബാധിക്കുന്ന രണ്ടായിരത്തോളം ബേസ് ട്രാന്‍സിവര്‍ സ്റ്റേഷനുകളും അടച്ചിരുന്നു.

Top