ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാന്‍ മോസില്ല ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ വലിയ മുന്നറിയിപ്പ് നല്‍കി. ഏറ്റവും പുതിയ അപ്‌ഡേറ്റില്‍, മോസില്ല ഉല്‍പ്പന്നങ്ങളില്‍ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം വെളിപ്പെടുത്തി.
സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ മാത്രമല്ല, സ്പൂഫിംഗ് ആക്രമണങ്ങള്‍ നടത്താനും അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാനും ഉപയോക്താക്കളുടെ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിശദാംശങ്ങള്‍ നേടാനും ഹാക്കര്‍മാര്‍ക്ക് ഈ പിഴവുകള്‍ ഉപയോഗിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.