കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സര്‍ക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം ഗായിക പി. സുശീലയ്ക്ക്.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. മകരവിളക്ക് ദിനമായ ജനുവരി 14ന് സന്നിധാനത്തു വെച്ചായിരിക്കും അവാര്‍ഡ് സമ്മാനിക്കുന്നത്.

ഉന്നതാധികാര സമിതി അധ്യക്ഷന്‍ ജസ്റ്റീസ് സിരിജഗന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിവരടങ്ങിയ പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

Top