തിരുവനന്തപുരം: ശാന്തിവനത്തെ സംരക്ഷിക്കാത്ത സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി എഴുത്തുകാരന്‍ സേതു.
കൊച്ചി നഗരത്തിന് ഒത്ത നടുക്കാണ് പരിസ്ഥിതി പ്രാധാന്യമുള്ള ശാന്തിവനം. ദേശീയ പാതയുടെ ഓരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി പരിസ്ഥിതി പ്രാധാന്യം മുന്‍ നിര്‍ത്തി സംരക്ഷിക്കുവാന്‍ പാവപ്പെട്ട ഒരമ്മയും മകളും പരിശ്രമിക്കുകയാണ്. എങ്കില്‍ അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരല്ലേ, സേതു ചോദിക്കുന്നു.
കോടതി വിധിയിലെ പഴുത് ഉപയോഗിച്ചു കൊണ്ടാണ് വൈദ്യുതി ടവര്‍ നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബി തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നതെന്നും സേതു പറഞ്ഞു.