വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവര്‍ക്കാണ് വര്‍ഗീയത; തുറന്നടിച്ച് ആര്‍. ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: വര്‍ഗീയ മതിലെന്ന് ആരോപിക്കുന്നവര്‍ക്കാണ് വര്‍ഗീയതയെന്ന് ആര്‍. ബാലകൃഷ്ണപിള്ള. സര്‍ക്കാറിനെതിരായ എന്‍എസ്എസ് പ്രമേയത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ തിരിച്ചറിയുമെന്നും എന്‍എസ്എസുമായി അകല്‍ച്ചയില്ലെന്നും ജാതിക്കെതിരെയാണ് വനിതാ മതിലെന്നും പിള്ള പറഞ്ഞു.

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്താണ് മതില്‍ തീര്‍ക്കുന്നത്. വൈകിട്ട് നാല് മണി മുതല്‍ 4.15 വരെയാണ് മതില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് മണി മുതല്‍ അവര്‍ക്ക് നിശ്ചയിച്ച് നല്‍കിയിട്ടുള്ള കേന്ദ്രങ്ങളില്‍ എത്തി തുടങ്ങിയിട്ടുണ്ട്. 3.45 ന് മതിലിന്റെ റിഹേഴ്‌സല്‍ നടത്തും.

വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയര്‍ന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നല്‍കാനാണ് സര്‍ക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം.

Top