കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റ് വേണം; ആവശ്യമുന്നയിച്ച് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: കിഫ്ബിയില്‍ സമഗ്രമായ ഓഡിറ്റ് വേണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

ഈക്കാര്യം ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല കത്ത് അയച്ചു. സിഎജി പലവട്ടം ആവശ്യപ്പെട്ടിട്ടും ഓഡിറ്റിന് അനുമതി നിക്ഷേധിച്ചതിന് തെളിവുണ്ടെന്നും പ്രതിപക്ഷത്തിന്റെ ആശങ്ക ശരി വെയ്ക്കുന്നതാണ് സിഎജിയുടെ നിരീക്ഷണമെന്നും ചെന്നിത്തല കത്തില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് കിഫ്ബിയുടെ സമഗ്ര ഓഡിറ്റിന് സിഎജിക്ക് അനുമതി നിഷേധിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. ഭീമമായ തോതില്‍ സര്‍ക്കാര്‍ മുതല്‍ മുടക്കും തിരിച്ചടവിന് സാമ്പത്തിക സഹായം നല്‍കേണ്ട വന്‍ ബാധ്യതയും ഉള്ളതിനാല്‍ സമ്പൂര്‍ണ്ണമായ പ്രവര്‍ത്തന ഓഡിറ്റ് അത്യാവശ്യമാണെന്നാണ് സിഎജിയുടെ നിലപാട്. എന്നാല്‍ കിഫ്ബി ആക്ടില്‍ സിഎജി ഓഡിറ്റിന് വ്യവസ്ഥയില്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചിരിക്കുന്നത്.

Top