ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് പുരുഷന്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
കലൈവതി എന്ന പേരില്‍ രേഖപ്പെടുത്തിയത് ടാക്‌സി ഡ്രൈവറായ ശങ്കറിന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറുമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ ശബരിമലയില്‍ പോയിട്ടില്ലെന്നും ഇവരുടെ കുടുംബത്തില്‍ കലൈവതി എന്ന സ്ത്രീയില്ലെന്നും ശങ്കര്‍ പറഞ്ഞു.
പട്ടികയിലെ നാല്‍പ്പത്തിയെട്ടാമത്തെ ആളുടെ പേരാണ് കലൈവതി. എന്നാല്‍ ഈ പേരിനൊപ്പമുള്ള മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും പുതുച്ചേരിയിലെ ടാക്‌സി ഡ്രൈവറായ ശങ്കറിന്റേതാണ്. കലൈവതി എന്നൊരാള്‍ തന്റെ കുടുംബത്തിലില്ലെന്ന് ശങ്കര്‍ പറഞ്ഞു. തന്റെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും വെച്ച് കലൈവതി എന്നൊരു പേര് പട്ടികയില്‍ വന്നതെങ്ങനെയെന്നും ശങ്കറിന് അറിയില്ലെന്നാണ് പറയുന്നത്.