ചെന്നൈ: ശബരിമലയില്‍ ദര്‍ശനം നടത്തിയ സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും പുരുഷന്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലാണ് വീണ്ടും പുരുഷന്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
പട്ടികയിലെ 42ാം പേരിലുള്ള ദേവസിഗമണി പുരുഷനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പ്പത്തിരണ്ടുകാരനായ ദേവസിഗമണി 18 അംഗ സംഘത്തോടൊപ്പമാണ് ദര്‍ശനം നടത്തിയത്. 51 യുവതികള്‍ ദര്‍ശനം നടത്തിയതില്‍ മൂന്നാമത്തെ പുരുഷനാണ് ദേവസിഗമണി.
പുതുച്ചേരിയിലെ ടാക്‌സി ഡ്രൈവറായ ശങ്കറും ചെന്നൈ സ്വദേശി പരംജ്യോതിയുമാണ് പട്ടികയിലുള്ള മറ്റ് പുരുഷന്മാര്‍. ദേവസിഗമണി ഡിസംബര്‍ 18നാണ് ഓണ്‍ലൈനായി ദര്‍ശനത്തിന് വേണ്ടി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ലഭിച്ച പാസില്‍ സ്ത്രീയെന്നായിരുന്നു വന്നത്. ഇതേ പാസുമായി പൊലീസ് ദേവസിഗമണിയെ ദര്‍ശനം നടത്താന്‍ അനുവദിക്കുകയായിരുന്നു.